നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഭീതി അനാവശ്യമെന്ന് സർക്കാർ, ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി



കൊച്ചി> നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. അതിജീവിത ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. സർക്കാരിൻ്റെ വിശദീകരണം വേണമെന്നും കിട്ടിയിട്ട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം നടക്കുന്നില്ലന്ന് അതിജീവിത ആരോപിച്ചു. അതിജീവിതയുടെ ഭീതി അനാവശ്യമാണന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഹർജിയിലെ ചില പരാമർശങ്ങൾ ഹർജിക്കാരി പിൻവലിക്കണം. അതിജീവിതയെ വിശ്വാസത്തിൽ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് . ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണുവെച്ചത്. മുഖ്യമന്ത്രിയെ  നേരിട്ട് വിളിച്ച് പ്രഗൽഭനായ പ്രോസിക്യൂട്ടറെവെക്കണം എന്നാവശ്യപ്പെട്ടുവെന്നും ഡിജിപി ടി എ ഷാജി ബോധിപ്പിച്ചു. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ ഇര അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും നിയമന നടപടികൾ പുരോഗമിക്കുയാണന്നും ഡിജിപി അറിയിച്ചു. അതിജീവിതയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ആരോ കണ്ടിട്ടുണ്ടന്നും ഇതിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടന്നും പരിശോധനക്ക് ഫോറൻസിക് ലാബിൽ അയക്കാൻ വിചാരണക്കോടതിക്ക് അപേക്ഷ നൽകിയിട്ടുണ്ടന്നും റിപോർട്ട് തേടണമെന്നും ഡിജിപി ആവശ്യപ്പെട്ടു. അടുത്ത സിറ്റിംഗിൽ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. തുടരന്വേഷണ റിപോർട് സ്റ്റേ ചെയ്യണമെന്ന് ഇരവാദത്തിനിടെ ആവശ്യപ്പെട്ടപ്പോൾ എതിർപ്പില്ലന്ന് ഡിജിപി അറിയിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിച്ച സമയം നീട്ടാനാവില്ലന്ന് കോടതി വ്യക്തമാക്കി. ദിലീപിനെ കക്ഷി ചേർത്തിട്ടില്ലന്നും അവരുടെ അവകാശങ്ങളും തടസ്സപ്പെടുമെന്നും  കോടതി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്‌ചക്കകം സർക്കാർ വിശദീകരണം നൽകണം. ആവശ്യമെങ്കിൽ വിചാരണ കോടതിയിൽ നിന്ന് റിപ്പോർട്ട് വിളിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി.   Read on deshabhimani.com

Related News