ദിലീപും കൂട്ടുപ്രതികളും ഫോണുകൾ തിങ്കളാഴ്‌ച ഹാജരാക്കണം: ഹൈക്കോടതി



കൊച്ചി> നടിയെ തട്ടിക്കൊണ്ടുപോയി  ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും  മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്‌ച ഹാജരാക്കണമെന്ന്‌ ഹൈക്കോടതി. എല്ലാ ഫോണുകളും തിങ്കളാഴ്‌ച പത്തേകാലിന്‌ ഹാജരാക്കണമെന്നാണ്‌ നിർദ്ദേശം. ആറ്‌ ഫോണുകൾ ഹാജരാക്കണം. ദിലീപ്‌ ഉപയോഗിച്ച 3 ഫോണുകളും സഹോദരൻ അനൂപിന്റെ 2 ഫോണും സഹോദരി ഭർത്താവ്‌ സുരാജ്‌ ഉപയോഗിച്ച ഒരു  ഫോണും  ആണ്‌ ഹാജരാക്കേണ്ടത്‌. ഫോൺ അന്വേഷണത്തിന് നൽകില്ലന്ന് ദിലീപിന് പറയാനാവില്ലന്നും സ്വകാര്യത ലംഘനമാണന്ന ദിലീപിന്റെ  വാദം അംഗീകരിക്കാനാവില്ലന്നും  കോടതി പറഞ്ഞു. സുപ്രീം കോടതി ആധാർ കാർഡ് കേസിൽ ഇക്കാര്യം വ്യക്തമാക്കിയതായും കോടതി പറഞ്ഞു. ദിലീപ് സ്വന്തം വിദഗ്ദ്ധനെ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് നിയമ വിരുദ്ധമാണ്‌.  നിയമപ്രകാരം കേന്ദ്ര സർക്കാർ വിജ്ഞാനം ചെയ്ത ഫോറൻസിക് ലാബുകൾക് മാത്രമാണ് ഇതിന് അധികാരമെന്ന് അടുത്ത കാലത്ത് കർണ്ണാടകത്തിൽ നിന്നുള്ള കോടതി വിധി ചൂണ്ടിക്കാട്ടി കോടതി വ്യക്‌തമാക്കി. സംസ്ഥാന പോലീസും മാധ്യമങ്ങളും തനിക്കെതിരെയെന്നും കോടതിയുടെ കരുണയുണ്ടാവണം എന്നും  ദിലീപ് കോടതിയിൽ പറഞ്ഞു. അതേസമയം ഫോണുകൾ  മുംബൈയിലാണെന്നും ഫോണുകൾ  ഹാജരാക്കാൻ ചൊവ്വാഴ്‌ച വരെ സമയം അനുവദിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഫോണുകൾ ഹാജരാക്കിയില്ലെങ്കിൽ അറസ്‌റ്റ്‌ തടയാനുള്ള പരിരക്ഷ അവസാനിപ്പിക്കണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോൾ അന്വേഷണത്തിനോട്‌ സഹകരിക്കാത്തതും പരിഗണിക്കണമെന്ന്‌ പ്രോസിക്യൂഷൻ  ആവശ്യപ്പെട്ടു.   കേസില്‍ ഏഴ് ഫോണുകള്‍ ഹാജരാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ നാലു ഫോണുകള്‍ ദിലീപ് ഉപയോഗിച്ചതായിരുന്നു. എന്നാല്‍ മൂന്ന് ഫോണുകള്‍ മാത്രമേ തനിക്കുള്ളൂ എന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. നാലാമത്തെ ഫോണിന്റെ ഐഎംഎ നമ്പര്‍ മാത്രമെ പ്രോസിക്യൂഷന്റെ കയ്യിലുള്ളൂ     Read on deshabhimani.com

Related News