ദിലീപിന്റെ മൊബൈൽ ഫോൺ കൈമാറണമെന്ന ഹർജിയിൽ ഇന്ന്‌ വിധി



കൊച്ചി> നടിയെ തട്ടിക്കൊണ്ടുപോയി  ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാൻ നിർദ്ശേിക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ ഇന്ന്‌ വിധിയുണ്ടാകും. ശനിയാഴ്‌ച രാവിലെ പ്രത്യേക സിറ്റിങ്ങിലൂടെയാണ്‌ വാദം കേൾക്കുന്നത്‌.    ദിലീപും കൂട്ടുപ്രതികളും മൊബൈൽ ഫോണുകൾ  അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറാത്തത് ശരിയല്ലെന്ന് ഹൈക്കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. ഫോണ്‍ നല്‍കാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഫയല്‍ചെയ്ത ഉപഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി ഗോപിനാഥ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ ഹാജരാക്കാൻ ദിലീപ് ഭയക്കുന്നത്‌ എന്തിനെന്നും കോടതി ചോദിച്ചു   ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സ്വന്തം ഫോൺ പരിശോധിച്ച് തെളിവുകൾ ഹാജരാക്കാമെന്ന ദിലീപിന്റെ നിലപാട് കേട്ടുകേൾവിയില്ലാത്തതാണ്. ദിലീപിന്റെ സ്വകാര്യതയെ മാനിക്കുന്നു. സ്വകാര്യവിവരങ്ങൾ പുറത്തുവിടില്ല –- പ്രോസിക്യൂഷൻ ബോധിപ്പിച്ചു.   അതേസമയം ഫോൺ രജിസ്ട്രാർക്ക് സമർപ്പിച്ചുകൂടേ എന്ന കോടതി നിർദേശത്തെ ദിലീപ് എതിർത്തു. Read on deshabhimani.com

Related News