യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം: നടൻ വിനീത് തട്ടിൽ അറസ്റ്റിൽ



തൃശൂർ> യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ ഡേവിഡ്‌ (44) അറസ്റ്റിൽ. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. അന്തിക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. പുത്തൻപീടിക പള്ളി വഴിയിലാണ് ഇയാൾ വാടകയ്ക്ക് താമസിക്കുന്നത്. വീടിന് സമീപത്ത് വെച്ചാണ് ആക്രമണം. പരിക്കേറ്റ അലക്സ് ആശുപത്രിയിലാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ്‌ ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. അങ്കമാലി ഡയറീസ്, ആട് 2, അയ്യപ്പനും കോശിയും ഉൾപ്പടെയുള്ള ചിത്രങ്ങളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News