ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്; സംസ്‌കാരം രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ

നടൻ ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ ഫോട്ടോ: ഡിവിറ്റ് പോൾ


തൃശൂർ> അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ  പത്തിന്‌ ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ കത്തീഡ്രൽ സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌‌കാരം. ഞായറാഴ്‌‌ച രാത്രി പത്തരയോടെ മരണത്തിന്‌ കീഴടങ്ങിയ ഇന്നസെന്റിനെ അവസാനമായി കാണാൻ സിനിമാലോകത്തേയും കലാസാംസ്‌‌കാരിക, രാഷ്‌ട്രീയ മേഖലകളിലെയും പ്രമുഖരടക്കം പതിനായിരങ്ങളാണ്‌ എത്തിയത്‌.   Read on deshabhimani.com

Related News