നടൻ ഹരീഷ് പേങ്ങന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു



തിരുവനന്തപുരം > ചലച്ചിത്ര നടൻ ഹരീഷ് പേങ്ങന്റെ  നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അഭിനേതാവായിരുന്നു ഹരീഷ് പേങ്ങൻ. ചെറുതെങ്കിലും അദ്ദേഹം അവതരിപ്പിച്ച പല വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കരൾ രോ​ഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു ഹരീഷ് പേങ്ങന്റെ അന്ത്യം. മഹേഷിന്റെ പ്രതികാരം, ജയ ജയ ജയ ജയഹേ, ജാനേ മൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഹരീഷ് പേങ്ങൻ. Read on deshabhimani.com

Related News