അങ്കമാലിയിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്



അങ്കമാലി/കറുകുറ്റി> കറുകുറ്റി പാലിശ്ശേരി റോഡിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. കറുകുറ്റി മരങ്ങാടം ഭാഗത്തുനിന്നും അങ്കമാലിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ വരികയായിരുന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വ രാവിലെ 6.40 ഓടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കേട്ടറിഞ്ഞ നാട്ടുകാരും അങ്കമാലി പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ആരുടെയും പരിക്ക് ഗുരുതരമല്ല. Read on deshabhimani.com

Related News