മാനന്തേരിയിൽ വാഹനാപകടത്തിൽ ആലച്ചേരി സ്വദേശി മരിച്ചു



മാനന്തേരി> ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലച്ചേരി ആത്മ നിവാസിലെ കോട്ടായി ഗംഗാധരനാണ് (55) മരിച്ചത്. പോസ്റ്റോഫീസിന് സമീപമാണ്‌ അപകടമുണ്ടായത്‌. പകൽ 11.30നാണ് അപകടം. മൃതദേഹം തലശേരി ജനറലാശുപത്രി മോർച്ചറിയിൽ. ആലച്ചേരിയിൽ വർഷങ്ങളായി ടൈലറിംഗ് കട നടത്തുകയായിരുന്നു. ഭാര്യ : പ്രസീത. മക്കൾ : ആദർശ്, ആത്മ Read on deshabhimani.com

Related News