അബുദാബിയിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ച്‌ മരിച്ചവരിൽ വെണ്മണി സ്വദേശിയും



ചെങ്ങന്നൂർ> അബുദാബിയിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരിൽ ഒരാൾ ആലപ്പുഴ സ്വദേശി. വെണ്മണി ചാങ്ങമല പാലത്തിട്ടമലയിൽ ആർ ശ്രീകുമാർ (43) ആണ് മരിച്ച മലയാളി. ഖാലിദിയിലെ മലയാളി റസ്‌റ്റോറന്റിൽ തിങ്കളാഴ്‌ചയുണ്ടായ പൊട്ടിത്തെറിയിൽ കെട്ടിടം തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റ 56 പേർ അപകടനില തരണംചെയ്‌തു. വിദേശജോലി മതിയാക്കി 2018ൽ ശ്രീകുമാർ നാട്ടിലെത്തി മുളക്കുഴ കാരയ്‌ക്കാട് ഹോട്ടൽ തുടങ്ങിയെങ്കിലും നഷ്‌ടമായതിനാൽ അടച്ചു. മൂന്നുമാസം മുമ്പാണ് വുണ്ടും അബുദാബിയിലേക്ക്‌ മടങ്ങിയത്‌. വിമുക്തഭടൻ രാമകൃഷ്‌ണൻ നായരുടെയും പൊന്നമ്മയുടെയും മകനാണ്. ഭാര്യ: കൃഷ്‌ണ. മക്കൾ: അനുശ്രീ, ധനുശ്രീ. സഹോദരി: ആർ ശ്രീകുമാരി. അബുദാബിയിലുള്ള സഹോദരൻ ആർ നന്ദകുമാർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. Read on deshabhimani.com

Related News