കാർ ബൈക്കിലിടിച്ച്‌ അപകടം: യുവാവ്‌ മരിച്ചു



കാഞ്ഞിരപ്പള്ളി> ദേശീയപാതയിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം നട്ടാശേരി ഞണ്ടുപറമ്പിൽ വേണുവിന്റെ മകൻ അനന്ദു വേണു (20) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിന്‌ സമീപം തിങ്കൾ വൈകിട്ട്‌ നാലിനാണ്‌ അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാർ എതിരെ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തെറിച്ചുപോയ ബൈക്ക് പിന്നാലെ എത്തിയ കാറിലിടിച്ചാണ് നിന്നത്. അനന്ദുവിനെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊൻകുന്നത്ത്‌ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു വരികയായിരുന്നു കാർ. സംസ്കാരം ചൊവ്വാഴ്ച പകൽ മൂന്നിന് വീട്ടുവളപ്പിൽ. അമ്മ: പ്രിയ. സഹോദരൻ: അഭിനവ്. Read on deshabhimani.com

Related News