ക്രൂയിസറിടിച്ച് മദ്രസ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം



തിരൂർ> മലപ്പുറം കൂട്ടായിൽ ക്രൂയിസറിടിച്ച് മദ്രസ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായി പാലത്തുംവീട്ടിൽ അബ്ദുറസാക്ക് എന്ന ബാബുവിന്റെ മകൻ മുഹമ്മദ് റസാൻ (10) ആണ് മരിച്ചത്. മദ്‌റസ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ്  തിങ്കൾ രാവിലെ എട്ടരയോടെയാണ് അപകടം. തിരൂരിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 11മണിയോടെ മരണപ്പെടുകയായിരുന്നു. കൂട്ടായി കെകെഎച്ച്എസ്എം മദ്‌റസയിലെ അഞ്ചാംതരം വിദ്യാർത്ഥിയായിരുന്നു. മതാവ്: ഷഫീല. സഹോദരങ്ങൾ: മുഹമ്മദ് റിഷൻ, മുഹമ്മദ് റൈഹൻ. തിരൂരിലെ വിവിധ സ്‌കൂളുകളിലേക്കുളള വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ക്രൂയിസറാണ് റസാനെ ഇടിച്ചത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.   Read on deshabhimani.com

Related News