വിവാഹ നിശ്ചയത്തലേന്ന് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു



കടലുണ്ടി> ചാറ്റൽ മഴയിൽ ബൈക്ക് തെന്നി നിയന്ത്രണം വിട്ട് വൈദ്യുതിക്കാലിലിടിച്ച് യുവാവ് മരിച്ചു. വട്ടപ്പറമ്പ് ഒന്നാം പാലത്തിന് സമീപം ചീപ്പുറ്റിപ്പാടം സബീഷ് നിവാസിൽ പച്ചാട്ട് സബീഷ് (33) ആണ് മരിച്ചത്. ബുധനാഴ്‌ച സബീഷിന്റെ വിവാഹനിശ്ചയം നടക്കേണ്ടതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾക്കിടയിലായിരുന്നു അപകടം. ചാലിയം ശ്രീകണ്ഠേശ്വരക്ഷേത്രത്തിൽ പോകുമ്പോൾ ചൊവ്വ രാവിലെ ഏഴരയോടെ ചാലിയം വട്ടപ്പറമ്പ് ക്രസന്റ്‌ സ്കൂളിനും സർക്കാർ ആരോഗ്യകേന്ദ്രത്തിനുമിടയിലായിരുന്നു അപകടം. ചാറ്റൽ മഴക്കിടെ റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് തെന്നി വീണതാകാമെന്നാണ് നിഗമനം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടലുണ്ടി ഇടച്ചിറയിൽ സ്വകാര്യ കർട്ടൺ നിർമാണ കമ്പനി ജോലിക്കാരനായിരുന്നു. കടലുണ്ടി നിമ്മി സ്റ്റോർ ജീവനക്കാരൻ ബാബുരാജന്റെ മകനാണ്. അമ്മ: സാവിത്രി. സഹോദരൻ: സുബീഷ്. സഞ്ചയനം ശനിയാഴ്ച. Read on deshabhimani.com

Related News