ടോറസ് ലോറിയിടിച്ച് ക്ഷേത്ര മേൽശാന്തി മരിച്ചു



തിരൂർ> ബിപി അങ്ങാടിയിൽ ടോറസ് ലോറിയിടിച്ച്  ബെെക്ക് യാത്രികന് ദാരുണാന്ത്യം. തെക്കുമുറി പാട്ടുപറമ്പ് ക്ഷേത്രത്തിലെ മേൽശാന്തി അരീക്കോട്  ഉഗ്രപുരം പെരിഞ്ചേരി ഇല്ലത്ത് ഹരി നമ്പൂതിരി (55)ആണ് മരിച്ചത്. തിങ്കൾ പകൽ 11.30ന് ബിപി അങ്ങാടി പെട്രോൾ പമ്പിന് മുന്നിലാണ് അപകടം. തിരൂർ ഭാഗത്തുനിന്ന്‌  ചമ്രവട്ടത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയുടെ പിന്നിലെ ഇടത്‌ ടയർ ഹരിയുടെ ബുള്ളറ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗത്തേക്കുവീണ ഹരിയുടെ  ദേഹത്തുകൂടി ലോറി കയറിയിറങ്ങി.  ഹരി സംഭവസ്ഥലത്തുതന്നെ മരിച്ചു.  മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്ന്‌   പോസ്റ്റുമോർട്ടത്തിനുശേഷം  ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ജയന്തി. മക്കൾ: ശരത്, ശ്വേത.  അപകടത്തെ തുടർന്ന് നിർത്താതെ പോയ   കെഎൽ 57 3317 ടോറസ് ലോറി ചമ്രവട്ടം ഭാഗത്തുനിന്ന്‌ പൊലീസ് കസ്റ്റഡിയിലെടുത്തു. Read on deshabhimani.com

Related News