എ സി റോഡ്​ നവീകരണം; പൊങ്ങ പാലത്തിന്റെ 
കൈവരിനിർമാണം തുടങ്ങി

പൊങ്ങ പാലത്തിന്റെ കൈവരി നിർമാണം പുരോഗമിക്കുന്നു


ആലപ്പുഴ > എ സി റോഡ്​ നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന പൊങ്ങ പാലത്തിന്റെ കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. പ്രാരംഭ പ്രവർത്തനങ്ങളാണ്‌ ആരംഭിച്ചത്‌. ഗർഡറുകളിലെ സ്ലാബുകളുടെ കോൺക്രീറ്റിങ്‌ വ്യാഴാഴ്‌ച പൂർത്തിയായിരുന്നു.   മങ്കൊമ്പ്‌ നസ്രത്ത്‌ ജങ്‌ഷനിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ പൈലിങ്‌ ഞായറാഴ്‌ച നടന്നില്ല. തൊഴിലാളികൾ കുറവായതിനാലാണിത്‌.  വിവിധയിടങ്ങളിലെ കാന–-കലുങ്ക്‌ നിർമാണം തുടർന്നു. ഹർത്താൽ ആയതിനാൽ തിങ്കളാഴ്‌ച നിർമാണ പ്രവർത്തനങ്ങളില്ല. Read on deshabhimani.com

Related News