പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനു നേരെ എബിവിപി ആക്രമണം

എബിവിപി ആക്രമണത്തിൽ പരിക്കേറ്റ ജോയൽ


പന്തളം > പന്തളം എൻഎസ്എസ് കോളേജിൽ നവാഗതരെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകനുനേരെ എബിവിപി ആക്രമണം. തലയ്ക്ക് പരിക്കേറ്റ മൂന്നാംവർഷ ബികോം വിദ്യാർഥി ജോയലിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ നേതൃത്വം പന്തളം പൊലീസിൽ പരാതി നൽകി. കോളേജിൽ തിങ്കളാഴ്ച വൈകിട്ട് ആറിനാണ് സംഭവം. ജോയൽ അടക്കമുള്ള എസ്എഫ്ഐ പ്രവർത്തകർകൊടിതോരണങ്ങൾ കെട്ടുന്നതിനിടെ ശംഭു എന്നയാളുടെ നേതൃത്വത്തിൽ എത്തിയ അഞ്ചംഗ എബിവിപി സംഘം കമ്പിവടിക്ക് അടിക്കുകയായിരുന്നു. കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ നിരവധി തവണ എബിവിപി സംഘം ആക്രമണം നടത്തിയിട്ടുണ്ട്. സംഭവത്തിൽ എസ്എഫ്ഐ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ഏരിയ സെക്രട്ടറി എസ് ഷെഫീക്ക് ആവശ്യപ്പെട്ടു. Read on deshabhimani.com

Related News