തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആം ആദ്‌മി



കൊച്ചി> തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആം ആദ്‌മി പാർട്ടി. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് പാർട്ടി ദേശീയ ഘടകം തീരുമാനിച്ചെന്നും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് പ്രാധാന്യം ഇല്ലെന്നും ആം ആദ്‌മി ദേശീയ നിരീക്ഷകൻ എൻ രാജ അറിയിച്ചു. ഡൽഹിയും പഞ്ചാബും ഏറ്റെടുത്ത നവ രാഷ്ട്രീയത്തിനെ കേരളത്തിലെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുക ആണ് കേരളത്തിലെ ആം ആദ്‌മി പാർട്ടിയുടെ ഇപ്പോഴത്തെ പ്രവർത്തന പദ്ധതിയെന്ന് സംസ്ഥാന കൺവീനർ പി സി സിറിയക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് 15ന് ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌‌രിവാൾ കേരളത്തിൽ ആദ്യ സന്ദർശനത്തിനു വരുന്ന സാഹചര്യത്തിൽ കേരളത്തിൽ പാർട്ടിയുടെ മുഴുവൻ പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നും സിറിയക്ക് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പത്മ നാഭൻ ഭാസ്‌ക്കരൻ, രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു Read on deshabhimani.com

Related News