വർഗീയത ശക്തിപ്പെടുമ്പോൾ മനുഷ്യത്വം ചുരുങ്ങും: എ വിജയരാഘവൻ

പി ബിജു കുടുംബസഹായ ഫണ്ട് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ബിജുവിന്റെ 
കുടുംബാംഗങ്ങൾക്ക് കൈമാറുന്നു


വെഞ്ഞാറമൂട് വർഗീയത ശക്തിപ്പെടുമ്പോൾ മനുഷ്യത്വം ചുരുങ്ങുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി ബിജുവിന്റെ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് സംഘപരിവാറിനുള്ളത്. ബിജെപി സമ്പന്നരുടെ താല്പര്യംമാത്രമാണ് സംരക്ഷിക്കുന്നത്. രാജ്യത്തിന്റെ പൊതു സമ്പത്ത്‌ വൻകിട കോർപറേറ്റുകൾക്ക് തീറെഴുതി. ബിജെപിയെപ്പോലെതന്നെ കോൺഗ്രസും ജനങ്ങളെ ഭിന്നിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. സമൂഹത്തെ ഭിന്നിപ്പിക്കുന്ന മതവർഗീയതയെ സിപിഐ എം ഒരുകാലത്തും പ്രോത്സാഹിപ്പിക്കില്ല. എക്കാലത്തും വർഗീയത ശക്തിപ്പെടാതിരിക്കാനുള്ള ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി ബിജു കുടുംബ സഹായഫണ്ട് കൈമാറി സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി ബിജുവിന്റെ കുടുംബത്തിന്‌ സഹായ ഫണ്ട് കൈമാറി. സിപിഐ എം ജില്ലാ കമ്മിറ്റി പാർടി അംഗങ്ങളിൽനിന്നും സഹയാത്രികരിൽനിന്നും ശേഖരിച്ച 25 ലക്ഷം രൂപയാണ് നൽകിയത്. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ബിജുവിന്റെ ഭാര്യ ഹർഷയ്ക്കും അമ്മ ചന്ദ്രികയ്ക്കും തുക കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ കൃഷ്ണൻ നായർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ,  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി, ഏരിയ സെക്രട്ടറി ഇ എ സലിം, ഡി കെ മുരളി എംഎൽഎ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News