കണ്ണൂർ സർവകലാശാലയ്‌ക്ക്‌ തെറ്റുപറ്റി; തിരുത്തണം: എ വിജയരാഘവൻ



ആലപ്പുഴ > കണ്ണൂർ സർവകലാശാലയ്‌ക്ക്‌ സിലബസിന്റെ കാര്യത്തിൽ പ്രത്യക്ഷത്തിൽ തെറ്റുപറ്റിയെന്നും അത്‌ തിരുത്തുകയാണ്‌ വേണ്ടതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണ്‌. അവ സർക്കാർ തീരുമാനമനുസരിച്ച്‌ പ്രവർത്തിക്കുന്നവയല്ല. ഇക്കാര്യത്തിലുള്ള സിപിഐ എം നിലപാട്‌ മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞു. ദേശീയ സ്വാതന്ത്ര്യ സമരത്തിലും അനന്തര ചരിത്രത്തിലും മതനിരപേക്ഷതയ്‌ക്കു സമാന്തരമായി വർഗീയത സമീപനത്തിന്റെ ധാരയുമുണ്ടായിട്ടുണ്ട്‌. നാം മതനിരപേക്ഷതയ്‌ക്കുവേണ്ടിയാണ്‌  നിലകൊള്ളേണ്ടത്‌.  തീവ്ര വർഗീയത ശക്തിപ്പെടുന്നതിന്‌ എതിരായ ജാഗ്രത എല്ലായിടത്തും വേണം. ഒരിടത്തും കുറയാൻ പാടില്ല. വർഗീയമായി ചേരിതിരിയ്‌ക്കുന്ന നിലപാട്‌ എവിടെയും പാടില്ലെന്ന്‌ പാലാ ബിഷപ്പിന്റെ വിവാദപ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം ഇത്തരം  പ്രസ്‌താവന നടത്തിയാൽ മറ്റൊരു വിഭാഗം എതിരെ പ്രസ്‌താവന നടത്തുന്ന സാഹചര്യമുണ്ടാകുമെന്നും അത്‌ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News