രാഷ്ട്രീയ വിദ്വേഷം: കേരളത്തിന്റെ വികസനം തകർക്കാൻ ശ്രമം: എ വിജയരാഘവൻ



തിരുവനന്തപുരം> കേരളത്തിന്റെ വികസനം തകർക്കാൻ ശ്രമം നടക്കുന്നതായി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവൻ. യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയുമാണ്‌ അതിന്‌ പിന്നിൽ. രാഷ്ട്രീയ വിദ്വേഷമാണ്‌ ഇതിന്‌ കാരണമെന്നും വിജയരാഘവൻ പറഞ്ഞു. കെഎംസിഎസ്‌യു  ട്രേഡ്‌ യൂണിയൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ഭിന്നിപ്പിക്കുകയും വികസനം തകർക്കുകയുമാണ്‌ യുഡിഎഫിന്റെയും വർഗീയ ശക്തികളുടെയും ലക്ഷ്യം. എന്നാൽ ഇടതുപക്ഷത്തിൽ ജനങ്ങളുടെ പ്രതീക്ഷ വർധിക്കുകയാണ്‌. കൂടുതൽ പേർ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ നേതൃത്വത്തിൽ കേരളം വളരുകയാണ്‌. ബദൽ നയങ്ങൾ സംരക്ഷിച്ച്‌ പുരോഗമന മൂല്യങ്ങൾക്ക്‌ നേർക്കുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കണം.  സാങ്കേതികവിദ്യയുടെ കുതിച്ചു ചാട്ടത്തെ മുതലാളിത്ത ശക്തികൾ  കൂടുതൽ ലാഭത്തിന്‌ വേണ്ടി ഉപയോഗിക്കുകയാണ്‌.  തൊഴിലാളിയുടെ ജീവിതം വലിയ വെല്ലുവിളി നേരിടുന്നു. സാമ്പത്തിക രംഗത്തുണ്ടാകുന്ന പരിക്ക്‌ ജീവിതത്തിൽ   പ്രതിഫലിക്കുന്നു. പ്രശ്‌ന പരിഹാരത്തിന്‌ ശാസ്‌ത്രീയ അവബോധം സൃഷ്ടിക്കണമെന്നും വിജയരാഘവൻ പറഞ്ഞു. Read on deshabhimani.com

Related News