ചിന്നക്കനാലിലെ അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗ സംഘം എത്തും: മന്ത്രി എ കെ ശശീന്ദ്രൻ



തിരുവനന്തപുരം > ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗ സംഘമെത്തുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ് ഇടുക്കിയില്‍ എത്തുക. ഈ മാസം 16ന് ശേഷമാണ് സംഘമെത്തുക. അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയായാല്‍ മറ്റു പ്രശ്‌നക്കാരായ ചക്കകൊമ്പന്‍ മൊട്ടവാലന്‍ എന്നീ ഒറ്റയാന്‍മാരുടെ കാര്യത്തിലും അനുയോജ്യമായ തീരുമാനമെടുക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനുശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം.   Read on deshabhimani.com

Related News