ഇ എം എസ്‌ എന്ന്‌ കേട്ടാൽ ചിലർക്ക്‌ ഗ്രഹണി: എ കെ ബാലൻ



പാലക്കാട്‌ ഇ എം എസ്‌ എന്ന്‌ കേട്ടാൽ ഗ്രഹണിപിടിക്കുന്ന ചിലരാണ്‌ പെരിന്തൽമണ്ണ ഇ എം എസ്‌ സഹകരണ ആശുപത്രിക്കെതിരെ രംഗത്തുവരുന്നതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. പട്ടികജാതി–- വർഗ വകുപ്പിന്റെ പത്തു പൈസപോലും  ആശുപത്രിക്ക്‌ നൽകിയിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ആരോഗ്യസുരക്ഷയ്‌ക്ക്‌ ഇ എം എസ്‌ ആശുപത്രിയും സഹകരണ വകുപ്പും ചേർന്ന്‌ നടപ്പാക്കിയ പദ്ധതിയാണ്‌ അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി. സഹകരണ വകുപ്പ്‌ 11.5 കോടിയും ആശുപത്രി ഒരു കോടി രൂപയും ഇതിനായി നീക്കിവച്ചു. പദ്ധതി ആദിവാസികൾക്കിടയിലെ ശിശുമരണം കുറച്ചു. അവരുടെ സേവനം മികച്ചതായിരുന്നു. എന്നിട്ടും ആക്ഷേപിക്കുകയാണ്‌ എംപിയും കൂട്ടരും. ഈ നിലപാട്‌ ബിജെപിയും ആവർത്തിക്കുന്നു. എ കെ ജി എന്ന്‌ കേട്ടാൽ അസ്വസ്ഥനാകുന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്‌ ഇത്തവണ നിയമസഭ കാണാൻ കഴിഞ്ഞില്ല. 2013 മുതൽ 15 വരെ അട്ടപ്പാടിയിലെ ശിശുമരണ നിരക്ക്‌ കൂടുതലായിരുന്നു. ആ നിലയിൽ ഉയരാതെ പിടിച്ചുനിർത്തിയത്‌ ആശുപത്രിയുടെ ഇടപെടലാണ്‌. പദ്ധതി രണ്ടുവർഷംകൂടി നീട്ടണമെന്ന്‌ സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാർ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. Read on deshabhimani.com

Related News