5ജി എത്തും ഒക്ടോബർ ഒന്നിന്‌



ന്യൂഡൽഹി രാജ്യത്ത്‌ 5ജി സ്‌പെക്ട്രം സേവനം അടുത്തമാസം തുടക്കത്തിൽ എത്തുമെന്ന്‌ ദേശീയ ബ്രോഡ്‌ബാൻഡ്‌ മിഷൻ. ഡൽഹി പ്രഗതി മൈതാനിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ഒക്ടോബർ ഒന്നിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനംചെയ്യും. മൊബൈൽ കോൺഗ്രസ്‌ നാല്‌ ദിവസം നീളും. 2030ഓടെ മൊത്തം കണക്‌ഷനുകളുടെ മൂന്നിലൊന്ന്‌ 5ജിയിലേക്ക്‌ മാറുമെന്ന്‌ വിവരവിനിമയമന്ത്രി അശ്വനി വൈഷ്‌ണവ്‌ പറഞ്ഞു. നിലവിൽ 79 ശതമാനം കണക്‌ഷൻ 4 ജിയിലാണ്‌. 2ജി, 3ജി 10 ശതമാനത്തിൽ താഴെയാണ്‌. സ്വകാര്യ സേവനദാതാക്കളാണ്‌ 5ജി കരാർ ഉറപ്പിച്ചത്‌. ഭാരതി എയർടെൽ, റിലയൻസ്‌ ജിയോ, അദാനി ഡാറ്റാ നെറ്റ്‌വർക്ക്‌സ്‌, വൊഡഫോൺ ഐഡിയ കമ്പനികളിൽനിന്ന്‌ 17,876 കോടി രൂപ ടെലികോം വകുപ്പിന്‌ ഫീസിനത്തിൽ ലഭിച്ചു. അതേസമയം, ബിഎസ്‌എൻഎല്ലിന്‌ 4ജി ലഭ്യമാക്കാനുള്ള നടപടിപോലും കേന്ദ്രം  വൈകിക്കുന്നു. ഉപകരണം വാങ്ങാൻ അനുമതി നൽകുന്നുമില്ല. Read on deshabhimani.com

Related News