ഉദ്‌ഘാടനത്തിനൊരുങ്ങി 43 സ്‌കൂൾ കെട്ടിടം



തിരുവനന്തപുരം> സംസ്ഥാനത്ത്‌ 43 സ്‌കൂൾ കെട്ടിടംകൂടി ഉദ്‌ഘാടനത്തിന്‌ സജ്ജമായി.  51 കോടി രൂപയാണ്‌ ചെലവിട്ടത്‌.  കിഫ്‌ബി വഴി മൂന്ന്‌ കോടി രൂപ ചെലവിൽ നാല്‌ കെട്ടിടവും ഒരു കോടി ചെലവിൽ 14 എണ്ണവും നിർമിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട്‌ ഉപയോഗിച്ച്‌ എട്ടെണ്ണവും നബാർഡ്‌ ഫണ്ടിലുള്ള അഞ്ചെണ്ണവും പൂർത്തിയായി. എസ്‌എസ്‌കെ ഫണ്ടിൽ മൂന്ന്‌ കെട്ടിടവും സജ്ജമായി. സർക്കാരിന്റെ മൂന്നാം 100 ദിന കർമപരിപാടിയുടെ ഭാഗമായി ഇവ ഉടൻ നാടിന്‌ സമർപ്പിക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇടുക്കി–- 4, പാലക്കാട്‌–-5, മലപ്പുറം–-12, വയനാട്‌–-7, കണ്ണൂർ–- 15 എന്നിങ്ങനെയാണ്‌ നിർമിച്ചത്‌. 11  സ്‌കൂളിനുകൂടി കെട്ടിടം നിർമിക്കും സംസ്ഥാനത്ത്‌ 29 കോടി രൂപ ചെലവിൽ 11 സ്‌കൂൾ കെട്ടിടംകൂടി നിർമിക്കാൻ അനുമതിയായെന്നും ഇവയ്‌ക്ക്‌ ഉടൻ കല്ലിടുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കിഫ്‌ബിയിൽ മൂന്ന്‌ കോടി ചെലവിൽ ഒമ്പതെണ്ണവും ഒരു കോടി ചെലവിൽ രണ്ടെണ്ണവുമാണ്‌ നിർമിക്കുക. കാസർകോട്‌–- 2, കണ്ണൂർ–- 2, കോഴിക്കോട്‌–- 1, മലപ്പുറം–-2, തൃശൂർ–-1, പാലക്കാട്‌–-1, ആലപ്പുഴ–-1, എറണാകുളം–- 1 എന്നിങ്ങനെയാണ്‌ നിർമാണം തുടങ്ങുന്നത്‌. Read on deshabhimani.com

Related News