മഞ്ചേശ്വരത്ത് കുഴൽപ്പണ വേട്ട; കർണാടക ആർടിസി ബസിൽ നിന്നും 36.47 ലക്ഷം രൂപ പിടികൂടി



കാസർകോട്‌> മഞ്ചേശ്വരത്ത് വൻ കുഴൽപ്പണവേട്ട. മഞ്ചേശ്വരം എക്‌സൈസ് ചെക്ക്പോസ്റ്‌റിലെ വാഹന പരിശോധനയ്‌ക്കിടയിൽ കർണാടക ആർടിസി ബസിൽനിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന 36.47 ലക്ഷം രൂപ പിടികൂടി. മംഗളൂരുവിൽ നിന്നും കാസർകോടേക്ക്‌ പോകുന്ന ബസ്സിൽ നിന്നും വെള്ളിയാഴ്‌ച രാവിലെ ആറരയോടെയാണ്‌ പണം പിടിച്ചത്‌. സംഭവത്തിൽ മഹാരാഷ്ട്ര സാംഗ്ലിയിലെ അഭിജിത് ഗോപാൽ ചോപഡെയെ കസ്റ്റ‌‌‌‌ഡിയിലെടുത്തു. കാസർകോട്ടെ ജ്വല്ലറിയിൽ നൽകാനാണ് പണം കൊണ്ടുപോകുന്നതെന്നാണ് ഇയാൾ മൊഴിനൽകി. എക്‌സൈസ് ഇൻസ്പെക്‌ടർ ടി കെ സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഴൽപ്പണം പിടികൂടിയത്. അസി. എക്‌‌സൈസ് ഇൻസ്പെക്‌ട‌‌ർ ജെ ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ കെ പീതാംബരൻ, ടി ജയരാജൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോൺസൺ പോൾ, സജിത്കുമാർ, ഷമീൽ, മഹേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.   Read on deshabhimani.com

Related News