കലിക്കറ്റിൽ കഴിഞ്ഞ വർഷം ഒഴിഞ്ഞുകിടന്നത് 34,767 ബിരുദ സീറ്റുകൾ



തേഞ്ഞിപ്പലം> കലിക്കറ്റ് സർവകലാശാലയ്‌ക്കുകീഴിലെ കോളേജുകളിൽ കഴിഞ്ഞ അധ്യയനവർഷം ഒഴിഞ്ഞുകിടന്നത്‌ 34,767 ഡിഗ്രി സീറ്റുകളാണെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. ഗവ. കോളേജുകളിൽ 919, എയ്‌ഡഡ് കോളേജുകളിൽ 3444, സ്വാശ്രയ കോളേജുകളിൽ  30,338 സീറ്റുകളാണ്‌ ഒഴിഞ്ഞുകിടന്നത്‌. 66 എണ്ണം സർവകലാശാല സെന്ററുകളിലും നികത്താതെ കിടന്നു. അഞ്ച്‌ ജില്ലകളിലായി സർവകലാശാലക്കുകീഴിൽ കഴിഞ്ഞ വർഷം സ്വയംഭരണ കോളേജുകളൊഴികെ 1,03,606 സീറ്റാണ്‌  ഉണ്ടായിരുന്നത്. ഇതിൽ 68,839 സീറ്റുകളിലേക്ക്‌ പ്രവേശനം നടന്നു. സ്വാശ്രയ മേഖലയിൽ കോഴിക്കോട്– 7346,  മലപ്പുറം– 10,464, പാലക്കാട്–5571,  തൃശൂർ–4797, വയനാട്‌– 2160 എന്നിങ്ങനെയായിരുന്നു ഒഴിഞ്ഞുകിടന്ന സീറ്റുകൾ. ഗവ. കോളേജുകളിൽ പാലക്കാട്‌– 260, തൃശൂർ– 218, മലപ്പുറം– 160, കോഴിക്കോട്‌– 255 സീറ്റുകളിൽ വിദ്യാർഥികളുണ്ടായില്ല. എയ്‌ഡഡ് മേഖലയിൽ തൃശൂർ– 1532, മലപ്പുറം– 766, കോഴിക്കോട്‌– 424, പാലക്കാട്–- 453,  വയനാട് 269 എന്നിങ്ങനെ സീറ്റുകൾ ഒഴിഞ്ഞുകിടന്നു. 2019 അധ്യയന വർഷത്തിലും 22,386  ബിരുദ സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. സ്വാശ്രയ മേഖലയിൽ  18,676, എയ്ഡഡ് വിഭാഗത്തിൽ 3011, ഗവ. കോളേജുകളിൽ  585 എന്നിങ്ങനെയാണ്‌ ഒഴിഞ്ഞുകിടന്നത്‌. സർവകലാശാല സെന്ററുകളിലെ 114 സീറ്റുകളിലും  കുട്ടികളെ കിട്ടിയില്ല.  ഈ അധ്യയനവർഷം ആകെയുള്ള 98,662 സീറ്റുകളിൽ മൂന്നാം അലോട്ട്മെന്റ്‌ കഴിഞ്ഞപ്പോൾ 58,283 എണ്ണം ബാക്കിയാണ്‌. ഗവ. കോളേജുകളിൽ 2243, എ‌യ്‌ഡഡ് കോളേജുകളിൽ  9997 സ്വാശ്രയ മേഖലയിൽ 45,948 എന്നിങ്ങനെയാണ്‌ പ്രവേശനം നടക്കാനുള്ളത്‌.  ഈ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന്‌ റാങ്ക് ലിസ്റ്റുകൾ സർവകലാശാല കോളേജുകൾക്ക് കൈമാറും. Read on deshabhimani.com

Related News