ട്രെയിനിൽ അച്ഛനൊപ്പം യാത്രചെയ്‌ത 16-കാരിക്ക് നേരെ അതിക്രമം



തൃശൂർ> ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്‌ത പതിനാറുകാരിക്ക് നേരെ അതിക്രമം. ശനിയാഴ്‌ച രാത്രി ഗുരുവായൂര്‍ എക്‌‌സ്‌പ്രസ്സിലാണ് സംഭവം. എറണാകുളത്ത് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെ കുട്ടിയുടെ ശരീരത്തിൽ സ്‌പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പോലീസിനെ അറിയിച്ചില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ തൃശ്ശൂർ റെയിൽവേ പോലീസ് പോക്‌‌സോ പ്രകാരം കേസ് എടുത്തു. Read on deshabhimani.com

Related News