റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ്: 610 ഒഴിവ്



റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് തസ്തികയില്‍ 610 ഒഴിവ്. തിരുവനന്തപുരം, കൊച്ചി ഓഫീസുകളിലായി 30 ഒഴിവ്. കുറഞ്ഞത്  50 ശതമാനം മാര്‍ക്കോടെ ബിരുദം. കംപ്യൂട്ടര്‍ വേഡ് പ്രോസസിങ് പരിജ്ഞാനം വേണം.  എസ്സി/എസ്ടി, വികലാംഗ വിഭാഗത്തിന് ബിരുദത്തിന് പാസ്മാര്‍ക്ക് മതി. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും  വായിക്കാനും അറിയണം. 2016 നവംബര്‍ ഏഴിന് 20നും 28നും മധ്യേ. 1988 നവംബര്‍ എട്ടിനുശേഷവും 1996 നവംബര്‍ ഏഴിനുമുമ്പും ജനിച്ചവര്‍ (രണ്ടു തീയതിയും ഉള്‍പ്പെടെ) അപേക്ഷിച്ചാല്‍ മതി. അപേക്ഷാഫീസ് 450 രൂപ. എസ്സി/എസ്ടി, വിമുക്തഭടന്മാര്‍ക്ക് 50 രൂപ. www.rbi.org.in വെബ്സൈറ്റുവഴി ഓണ്‍ലൈന്‍ ആയി 28നകം അപേക്ഷിക്കണം. ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരടെ 1039 ഒഴിവ്.  ക്രെഡിറ്റ് അനലിസ്റ്റ് (സിഎ) 40, ഫിനാന്‍സ്/ക്രെഡിറ്റ് 235, ട്രേഡ് ഫിനാന്‍സ് 100, ട്രഷറി-പ്രൊഡക്ട് സെയില്‍സ് 20, ട്രഷറി ഡീലേഴ്സ്/ട്രേഡേഴ്സ് 5, റിസ്ക് മാനേജ്മെന്റ് 10, അഗ്രികള്‍ചര്‍ പ്രൊഡക്ട് സ്പെഷ്യലിസ്റ്റ്, ഗോള്‍ഡ് ലോണ്‍, അഗ്രികള്‍ചര്‍ പ്രൊഡക്ട് സ്പെഷ്യലിസ്റ്റ്, അഗ്രികള്‍ചര്‍ പ്രൊഡക്ട് സ്പെഷ്യലിസ്റ്റ്, ഫുഡ് ആന്‍ഡ്  അഗ്രോ പ്രോസസിങ് 1, ഫയര്‍ 9, ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ 2, സിവില്‍ എന്‍ജിനിയര്‍/ആര്‍ക്കിടെക്ചര്‍ 8 എന്നിങ്ങനെയാണ് ഒഴിവ്. www.bankofbaroda.co.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 29 വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News