ഡല്‍ഹി മെട്രോയില്‍ 3428 ഒഴിവുകള്‍



ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനില്‍ എക്സിക്യൂട്ടീവ്, നോണ്‍ എക്സിക്യൂട്ടീവ് വിഭാഗങ്ങളിലായി 3428 ഒഴിവുകള്‍. എക്സിക്യൂട്ടീവ് വിഭാഗം: അസി. മാനേജര്‍–ഇലക്ട്രിക്കല്‍, എസ് ആന്‍ഡ് ടി, സിവില്‍, ഓപറേഷന്‍സ്, എച്ച്ആര്‍, ഫിനാന്‍സ് എന്നീ തസ്തികകളില്‍ ഒഴിവ്. യോഗ്യതകള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. നോണ്‍ എക്സിക്യൂട്ടീവ് വിഭാഗം: ഇതില്‍ ബിരുദം, ഡിപ്ളോമ, ഐടിഐ പാസായവര്‍ക്ക് നോണ്‍ എക്സിക്യൂട്ടീവ് വിഭാഗങ്ങളില്‍ 3384 ഒഴിവുകള്‍. സ്റ്റേഷന്‍ കണ്‍ട്രോളര്‍/ട്രെയിന്‍ ഓപറേറ്റര്‍: 662 ഒഴിവ്. ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില്‍ ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ളോമ. അല്ലെങ്കില്‍ ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ് എന്നിവയില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. കസ്റ്റമറ റിലേഷന്‍സ് അസിസ്റ്റന്റ്: 1100 ഒഴിവ്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും കുറഞ്ഞത് ആറ് ആഴ്ചത്തെ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റും വേണം. ജൂനിയര്‍ എന്‍ജിനിയര്‍ ഇലക്ട്രിക്കല്‍: 48 ഒഴിവ്.  ത്രിവത്സര ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ഡിപ്ളോമ. ജൂനിയര്‍ എന്‍ജിനിയര്‍ ഇലക്ട്രോണിക്സ്:  81 ഒഴിവ്. ത്രിവത്സര ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് കമ്യൂണി)ക്കേഷന്‍ എന്‍ജിനിയറിങ് ഡിപ്ളോമ. ജൂനിയര്‍ എന്‍ജിനിയര്‍ മെക്കാനിക്കല്‍: 10 ഒഴിവ്. ത്രിവത്സര മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്ളോമ. ജൂനിയര്‍ എന്‍ജിനിയര്‍ സിവില്‍:  66 ഒഴിവ്. ത്രിവത്സര സിവില്‍ എന്‍ജിനിയറിങ് ഡിപ്ളോമ. അക്കൌണ്ട്സ് അസിസ്റ്റന്റ്: 24 ഒഴിവ്.  ബികോം പാസായിരിക്കണം. മെയിന്റയിനര്‍: 1393 ഒഴിവ്. ഇലക്ട്രിഷ്യന്‍/ഫിറ്റര്‍/ഇലക്ട്രോണിക് മെക്കാനിക്ക്/റഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്ക് എന്നീ ട്രേഡുകളില്‍ ഐടിഐ പാസായിരിക്കണം. 2016 ജൂലൈ ഒന്നിന് 18 വയസിനും 28 വയസിനും ഇടയ്ക്ക് പ്രായം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ്. അപേക്ഷാഫീസ് 400 രൂപ. എസ്സി/എസ്ടിക്ക് 150 രൂപ. www.delhimetrorail.com  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഒക്ടോബര്‍ 15വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News