എന്‍ജിനിയറിങ് സര്‍വീസസ് പരീക്ഷ



കേന്ദ്ര സര്‍ക്കാര്‍ സര്‍വീസസിലെ എന്‍ജിനിയറിങ് കേഡറിലെ 440 ഒഴിവിലേക്ക് യുപിഎസ്സി നടത്തുന്ന എന്‍ജിനിയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്നീ മേഖലകളിലാണ് ഒഴിവ്. അതത് മേഖലയില്‍ എന്‍ജിനിയറിങ് ബിരുദമാണ് യോഗ്യത. ഇന്ത്യന്‍ നേവല്‍ ആര്‍മമന്റ് സര്‍വീസില്‍ ഇലക്ട്രോണിക് എന്‍ജിനിയറിങ് തസ്തികയിലേക്കും വയര്‍ലസ് പ്ളാനിങ് ആന്‍ഡ് കോ–ഓര്‍ഡിനേഷനില്‍ ഗ്രൂപ്പ് എ എന്‍ജിനിയര്‍ തസ്തികയിലേക്കും മാത്രം മുകളില്‍ പറഞ്ഞ യോഗ്യതയുള്ളവര്‍ക്കൊപ്പം പരിഗണിക്കാന്‍ ഇലക്ട്രോണിക്സ്/വയര്‍ലസ് കമ്യൂണിക്കേഷന്‍/റേഡിയോ ഫിസിക്സ്/റേഡിയോ എന്‍ജിനിയറിങ് എന്നിവയിലൊന്നില്‍ എംഎസ്സി/തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. 2017 ജനുവരി ഒന്നിന് 21നും 30നും ഇടയ്ക്ക് പ്രായം. (1987 ജനുവരി രണ്ടിനും 1996 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം) സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്. അപേക്ഷാഫീസ് 200 രൂപ. എസ്സി/എസ്ടി, വനിതകള്‍, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല. www.upsconline.nic.in വെബ്സൈറ്റിലൂടെ 26 വരെ അപേക്ഷ സ്വീകരിക്കും. www.upsc.gov.in വെബ്സൈറ്റിലും  ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. Read on deshabhimani.com

Related News