നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി , യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു.



നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി  (പ്ലസ്ടു കാഡറ്റ് എൻട്രി) 2019 പരീക്ഷകൾക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു.  2001 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ച അവിവാഹിതരായ യുവാക്കളാണ്  അപേക്ഷിക്കേണ്ടത്. നാഷണൽ ഡിഫൻസ് അക്കാദമി 370, നാവൽ അക്കാദമി 45 എന്നിങ്ങനെയാണ് ഒഴിവ്. 2020 ജൂലൈ രണ്ടിനാണ് കോഴ്സ് തുടങ്ങുക. യോഗ്യത പ്ലസ്ടു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സൈക്കോളജിക്കൽ ആപ്റ്റിറ്റ്യൂഡ്, ഇന്റലിജൻസ് ഓൺലൈൻ പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രം. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 3 വൈകിട്ട് ആറ്. വിശദവിവരം website ൽ.    Read on deshabhimani.com

Related News