തൃശൂർ മെഡിക്കൽ കോളേജിന് സഹായവുമായി സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്



തൃശൂർ> രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കാനുള്ള സഹായവുമായി സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള. അത്യാഹിത രോഗികൾക്ക് ആവശ്യമായ 20 ഐസിയു കിടക്കകളും ഓക്സിജൻ ഫ്‌ളോ മീറ്ററിന് ആവശ്യമായ കണക്ഷൻ പ്രോബുകളുമാണ് നൽകിയത്. 50 എയർ ഫ്‌ളോ മീറ്ററാണ് നൽകുന്നത്. നിയുക്ത എംഎൽഎ സേവിയർ ചിറ്റിലപ്പിള്ളിയുടെ ഇടപെടലിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ ഒരുക്കാനുള്ള സഹായവുമായി സിൽക്ക് എത്തിയത്. ഇവ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് അധികൃതർ മെഡിക്കൽ കോളേജിന് കൈമാറി. സേവിയർ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. സിൽക്ക് മാനേജിങ് ഡയറക്ടർ കമാണ്ടർ സുരേഷ്, പ്രിൻസിപ്പാൾ ലോല ദാസ്, സൂപ്രണ്ട് ബിജു കൃഷ്ണൻ, ഡോ. രവീന്ദ്രൻ, ഡോ. നിഷ എം ദാസ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News