തെഹ്‌രി ഹൈഡ്രോ ഡവലപ്‌മെന്റ്‌ കോർപറേഷനിൽ എക്‌സിക്യൂട്ടീവ്‌



തെഹ്‌രി ഹൈഡ്രോ ഡവലപ്‌മെന്റ്‌ കോർപറേഷൻ ഇന്ത്യ ലിമിറ്റഡിൽ എക്‌സിക്യൂട്ടീവ്‌ 14 ഒഴിവുണ്ട്‌. 2020 ലെ നെറ്റ്‌ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. രജിസ്‌ട്രേഷൻ ടിഎച്ച്‌ഡിസിയുടെ വെബ്‌സൈറ്റിൽ ജൂൺ 15 മുതൽ തുടങ്ങും.  പേഴ്‌സണൽ വിഭാഗത്തിൽ 10, പബ്ലിക്‌ റിലേഷൻസ്‌ 4 ഒഴിവുമാണുള്ളത്‌. പേഴ്‌സണൽ വിഭാഗത്തിൽ യോഗ്യത പേഴ്‌സണൽ മാനേജ്‌മെന്റ്‌ എംബിഎ/എച്ച്‌ആർഡി/എച്ച്‌ആർഎം അല്ലെങ്കിൽ പേഴ്‌സണൽ മാനേജ്‌മെന്റ്‌/ഐആർ/ലേബർ വെൽഫയർ ബിരുദാനന്തര ബിരുദം. പബ്ലിക്‌ റിലേഷൻസ്‌  യോഗ്യത ബിരുദം, പബ്ലിക്‌ റിലേഷൻസ്‌/മാസ്‌‌  കമ്യൂണിക്കേഷൻ/ജേർണലിസം ബിരുദാനന്തര ബിരുദം/ഡിപ്ലോമ. ഉയർന്ന പ്രായം 30. നിയമാനുസൃത ഇളവ്‌  ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 30. വിശദവിവരത്തിന്‌ www.thdc.co.in   Read on deshabhimani.com

Related News