തമിഴ്നാട് സിവിൽ സർവീസിൽ



തമിഴ്നാട് മിനിസ്റ്റീരിയൽ സർവീസ്, ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസ്, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് സബ് ഓർഡിനേറ്റ് സർവീസ്, സെക്രട്ടറിയറ്റ് സർവീസ്, ലെജിസ്ലേറ്റീവ് അസംബ്ലി സെക്രട്ടറിയറ്റ് സർവീസ് എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലായി 6491 ഒഴിവുകളിലേക്ക് തമിഴ്നാട് പബ്ലിക്സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 397, ജൂനിയർ അസി.(നോൺ സെക്യൂരിറ്റി) 2688, ജൂനിയർ അസിസ്റ്റന്റ്(സെക്യൂരിറ്റി) 104, ബിൽ കലക്ടർ ഗ്രേഡ് ഒന്ന് 34, ഫീൽഡ് സർവേയർ 509, ഡ്രാഫ്റ്റ്സ മാൻ 74, ടൈപിസ്റ്റ് 1901, സ്റ്റെനോ ടെപ്പിസ്റ്റ് 784 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 14. വിശദവിവരത്തിന് http://www.tnpsc.gov.in . Read on deshabhimani.com

Related News