സുപ്രീം കോടതിയിൽ 58 ഒഴിവ്



സുപ്രീം കോടതിയിൽ സീനിയർ പേഴ്സണൽ അസിസ്റ്റന്റിന്റെയും പേഴ്സണൽ അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. 58 ഒഴിവുണ്ട്. സീനിയർ പേഴ്സൺൽ അസി. യോഗ്യത ബിരുദം, ഇംഗ്ലീഷ് ഷോർട് ഹാൻഡ്(മിനിറ്റിൽ നൂറുവാക്ക്), കംപ്യൂട്ടർ ഓപറേഷനിൽ പരിചയവും  40 wpm ടൈപ്പിങ് വേഗതയും വേണം. ഉയർന്ന പ്രായം 32. പേഴ്സണൽ അസി. യോഗ്യത ബിരുദം, ഇംഗ്ലീഷ് ഷോർട്ഹാൻഡിൽ( 40wpm ),കംപ്യൂട്ടർ ഓപറേഷനിൽ പരിചയവും 40 wpm ടൈപ്പിങ് വേഗതയും വേണം.  ഉയർന്ന പ്രായം 27.www.sci.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 24. Read on deshabhimani.com

Related News