ദക്ഷിണ റെയില്‍വേയില്‍ ട്രേഡ് അപ്രന്റീസ്: 148 ഒഴിവ്



ദക്ഷിണ റെയില്‍വേയില്‍ ട്രേഡ് അപ്രന്റീസുമാരുടെ 148 ഒഴിവ്. ഫിറ്റര്‍, മെഷിനിസ്റ്റ്, ടര്‍ണര്‍: എസ്എസ്എല്‍സി/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. കാര്‍പെന്റര്‍, വെല്‍ഡര്‍: എട്ടാംക്ളാസ്/തത്തുല്യം: ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. ട്രെയ്നിങ് കാലാവധി: വെല്‍ഡര്‍. ഒരുവര്‍ഷം. കാര്‍പെന്റര്‍. രണ്ടുവര്‍ഷം. ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക്: പ്ളസ്ടു സംവിധാനത്തില്‍ 10-ാം ക്ളാസ്/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. മെക്കാനിക്ക് ഡീസല്‍ മെയിന്റനന്‍സ്: 10-ാം ക്ളാസ്/തത്തുല്യ യോഗ്യത. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. എംഎല്‍ടി: ഫിസിക്സ്, കെമിസ്ട്രി, ബയോളജിയോടെ പ്ളസ്ടു പാസാകണം. അപേക്ഷാഫീസ് 100 രൂപ. www.sr.indianrailways.gov.in  വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ച്, അപേക്ഷാഫോറം ഡൌണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച് 21 വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News