റെയിൽവേയിൽ അപ്രന്റിസ്



സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പൂർ ഡിവിഷനിൽ വിവിധ ട്രേഡുകളിൽ 432 അപ്രന്റിസ് ഒഴിവുണ്ട്. ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. സിഒപിഎ, സ്റ്റെനോഗ്രാഫർ(ഇംഗ്ലീഷ്, ഹിന്ദി), ഫിറ്റർ, ഇലക്ട്രീഷ്യൻ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്, ആർഎസി മെക്കാനിക്, വെൽഡർ, പ്ലംബർ, മേസൺ, പെയിന്റർ, കാർപന്റർ, മെഷീനിസ്റ്റ്, ടർണർ, ഷീറ്റ്മെറ്റൽ വർക്കർ എന്നീ ട്രേഡുകളിലാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. പ്രായം 15‐24. 2019 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. മാർക്ക് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരത്തിന് https://www.apprenticeship.gov.in/www.secr.indianrailways.gov.in   Read on deshabhimani.com

Related News