എസ്‌ബിഐയിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ



സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌  ഇന്ത്യയിൽ (എസ്‌ബിഐ) സ്‌പെഷ്യലിസ്‌റ്റ്‌ കാഡർ  ഓഫീസർ തസ്‌തികയിൽ ഒഴിവുണ്ട്‌. എസ്‌ബിഐയിലും വെൽത്ത്‌ മാനേജ്‌മെന്റ്‌ ബിസിനസ്‌ യൂണിറ്റിലുമാണ്‌ ഒഴിവ്‌. ഹെഡ്‌ (പ്രൊഡക്ട്‌, ഇൻവസ്‌റ്റ്‌മെന്റ്‌ ആൻഡ്‌ റിസർച്ച്‌) 1, റിലേഷൻഷിപ്പ്‌ മാനേജർ 48, റിലേഷൻ ഷിപ്പ്‌ മാനേജർ(ടീം ലീഡ്‌) 3, സെൻട്രൽ റിസർച്ച്‌ ടീം (പോർട്‌ഫോലിയോ അനാലിസിസ്‌ ആൻഡ്‌ ഡാറ്റ അനലിറ്റിക്‌സ്‌) 1, സെൻട്രൽ റിസർച്ച്‌ ടീം (സപോർട്‌) 1, ഇൻവസ്‌റ്റ്‌മെന്റ്‌ ഓഫീസർ 9, പ്രോജക്ട്‌ മാനേജർ(ടെക്‌നോളജി)‌ 1, പ്രൊഡക്ട്‌ മാനേജർ 6, മാനേജർ (ഡാറ്റ അനലിസ്‌റ്റ്‌) 2, മാനേജർ (ഡിജിറ്റൽ മാർക്കറ്റിങ്‌) 1, എസ്‌എംഇ ക്രെഡിറ്റ്‌ അനലിസ്‌റ്റ്‌ 20, ചീഫ്‌ മാനേജർ( സ്‌പെഷ്യൽ സിറ്റുവേഷൻ ടീം) 3, ഡെപ്യൂട്ടി മാനേജർ (സ്‌ട്രസ്സ്‌ഡ്‌ അസറ്റ്‌സ്‌ മാർക്കറ്റിങ്‌) 3, വൈസ്‌പ്രസിഡന്റ്‌(സ്‌ട്രസ്സ്‌ഡ്‌ അസറ്റ്‌സ്‌ മാർക്കറ്റിങ്‌)  1, ചീഫ്‌ ഓഫീസർ(സെക്യൂരിറ്റി) 1, ഡെപ്യൂട്ടി മാനേജർ (ഐഎസ്‌ ഓഡിറ്റ്‌) 8, മാനേജർ(എനിടൈം ചാനൽസ്‌) 1, ബാങ്കിങ്‌ സൂപ്പർവൈസറി സ്‌പെഷ്യലിസ്‌റ്റ്‌ 1, എക്സിക്യൂട്ടീവ്‌(എഫ്‌ഐ ആൻഡ്‌ എംഎം) 241, സീനിയർ എക്‌സിക്യൂട്ടീവ്‌(സോഷ്യൽ ബാങ്കിങ്‌ ആൻഡ്‌ സിഎസ്‌ആർ) 85, സീനിയർ എക്‌സിക്യൂട്ടീവ്‌(ഡിജിറ്റൽ റിലേഷൻ) 2, സീനിയർ എക്‌സിക്യൂട്ടീവ്‌(അനലിറ്റിക്‌സ്‌) 2, സീനിയർ എക്‌സിക്യൂട്ടീവ്‌(ഡിജിറ്റൽ മാർക്കറ്റിങ്‌) 2, ഫാക്കൽറ്റി എസ്‌ബിഐഎൽ കൊൽക്കത്ത 3 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. റെഗുലർ/ കരാർ ഒഴിവുകളാണ്‌. ഓരോ തസ്‌തികയെ സംബന്ധിച്ചുമുള്ള വിശദവിവരം https://bank.sbi/careers അല്ലെങ്കിൽ https://www.sbi.co.in/careers ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. അവസാന തിയതി ജൂലൈ 13.   Read on deshabhimani.com

Related News