റായ്പൂർ എഐഐഎംഎസിൽ നേഴ്സിങ് ഓഫീസർ



റായ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നേഴ്സിങ് ഓഫീസർ (സ്റ്റാഫ് നേഴ്സ് ഗ്രേഡ് രണ്ട്) 200 ഒഴിവുണ്ട്. യോഗ്യത ബിഎസ്സി(ഹൊണേഴ്സ്) നേഴ്സിങ്/ബിഎസ്സി നേഴ്സിങ് അല്ലെങ്കിൽ തത്തുല്യം. നേഴ്സ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ. പ്രായം 18‐30. ആയിരം രൂപയാണ് അപേക്ഷാഫീസ്. നിയമാനുസൃത ഇളവ് ലഭിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നൗറുമാർക്കിന്റെ ചോദ്യങ്ങളിൽ നേഴ്സിങ്, പൊതുവിജ്ഞാനം, കംപ്യൂട്ടർ സംബന്ധിച്ച അറിവ് എന്നിവയെല്ലാം പരിശോധിക്കും.www.aiimsraipur.edu.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജൂലൈ 21 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.   Read on deshabhimani.com

Related News