ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (ജുഡീഷ്യറി ‐സിവിൽ‐ കന്നട) സാധ്യതാപട്ടിക



കാസർകോട്് ജില്ലയിൽ കാറ്റഗറി നമ്പർ 268/2017  ജുഡീഷ്യറി (സിവിൽ) വകുപ്പിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കന്നട) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 251/2018  കിർത്താഡ്സിൽ ക്യൂറേറ്റർ ഓൺലൈൻ പരീക്ഷ നടത്തും. കാറ്റഗറി നമ്പർ 26/2019 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്സ് (ഒന്നാം എൻസിഎ ‐ ഹിന്ദു നാടാർ).എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ കാറ്റഗറി നമ്പർ 282/2017  വിവിധ വകുപ്പുകളിൽ ആയ, കാറ്റഗറി നമ്പർ 117/2016  കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ പ്രൊജക്ഷൻ അസിസ്റ്റന്റ് അഭിമുഖം നടത്തും. യോഗ്യതയില്ലാതെ സ്ഥിരീകരണം  നൽകുന്നവർക്കെതിരെ നടപടി കാറ്റഗറി നമ്പർ 4/2019 കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 2019 ഒക്ടോബറിൽ നടത്തുന്ന പരീക്ഷക്ക് നിശ്ചിതയോഗ്യതയായ 60 ശതമാനം മാർക്കോടെ ബികോം ബിരുദം ഇല്ലാതെ പരീക്ഷ എഴുതുന്നതിന് സ്ഥിരീകരണം നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഒഎംആർ പരീക്ഷ കാറ്റഗറി നമ്പർ 395/2017 വ്യാവസായിക പരീശീലന വകുപ്പിൽ (പട്ടികജാതി/ പട്ടികവർഗക്കാർക്കുളള പ്രത്യേകനിയമനം) വർക്ഷോപ്പ് അറ്റൻഡർ (മെഷിനിസ്റ്റ്) തസ്തികയിലേക്ക്  ജൂലൈ 24 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.  അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. അഭിമുഖം കാറ്റഗറി നമ്പർ 197/2016, 198/2016  കേരള കോ‐ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (ജനറൽ, സൊസൈറ്റി വിഭാഗം) തസ്തികയിലേക്ക്  ജൂലൈ 24, 25, 26 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഒറ്റത്തവണ വെരിഫിക്കേഷൻ കാറ്റഗറി നമ്പർ 121/2013 നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി ഉൾപ്പെടുത്തിയവർക്ക് 2019 ജൂലൈ 22 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ചും തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 123/2017  റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 2019 ജൂലൈ 19, 20 തിയതികളിൽ തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ചും ഒറ്റത്തവണവെരിഫിക്കേഷൻ നടത്തും.     Read on deshabhimani.com

Related News