ആറു തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം;ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍, ലൈബ്രേറിയന്‍



സംസ്ഥാന സര്‍വീസില്‍ ആറു തസ്തികകളിലെ ഒഴിവുകളിലേക്ക് പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2016 ഡിസംബര്‍ 31. www.keralapsc.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഫെബ്രുവരി ഒന്നുവരെ അപേക്ഷിക്കാം. ജനറല്‍ റിക്രൂട്ട്മെന്റ്-സംസ്ഥാനതലം: സ്പെഷ്യല്‍ സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ (ഇംഗ്ളീഷ്): കാറ്റഗറി 535/2016. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ്. ഒരു ഒഴിവ്. സ്പെഷ്യല്‍ സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ (ഹിസ്റ്ററി): കാറ്റഗറി 536/2016. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ്. ഒരു ഒഴിവ്. സ്പെഷ്യല്‍ സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ (പൊളിറ്റിക്കല്‍ സയന്‍സ്): കാറ്റഗറി 537/2016. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ്. ഒരു ഒഴിവ്. സ്പെഷ്യല്‍ സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ (മലയാളം) ജൂനിയര്‍: കാറ്റഗറി 538/2016. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ്. ഒരു ഒഴിവ്. ജനറല്‍ റിക്രൂട്ട്മെന്റ്-ജില്ലാതലം: ലൈബ്രേറിയന്‍ ഗ്രേഡ് നാല്: പഞ്ചായത്തുവകുപ്പ്. കാറ്റഗറി 539/2016 പാലക്കാട് ഒരു ഒഴിവ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് പ്രതീക്ഷിത ഒഴിവുകള്‍. എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. കേരളത്തിലെ ബോര്‍ഡ് ഓഫ് പബ്ളിക് എക്സാമിനേഷന്‍ നടത്തുന്ന ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസാകണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.  അല്ലെങ്കില്‍ കേരള ഗ്രന്ഥശാലാ സംഘം നല്‍കുന്ന ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ്. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്: കാറ്റഗറി 540/2016. വിമുക്തഭടന്‍മാര്‍ക്കുമാത്രം. സൈനികക്ഷേമവകുപ്പ്. തിരുവനന്തപുരത്ത് ഒരു ഒഴിവ്. Read on deshabhimani.com

Related News