കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മീറ്റര്‍ റീഡര്‍/സ്‌പോട്ട് ബില്ലര്‍ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും



തിരുവനന്തപുരം > കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ മീറ്റര്‍ റീഡര്‍/സ്‌പോട്ട് ബില്ലര്‍ (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 361/2016), കേരള വോക്കേഷണല്‍ ഹയര്‍സെന്ററി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇന്‍ ഓഫീസ് സെക്രട്ടറിഷിപ്പ് (പട്ടികവര്‍ഗ്ഗം), ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പട്ടികവര്‍ഗ്ഗം) എന്നീ തസ്‌തികകളില്‍  സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും 1.    ഭൂജലവിഭവ വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (കാറ്റഗറി നമ്പര്‍ 215/2016) 2.    സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍ ടെയിലറിംഗ് ആന്റ് ഗാര്‍മെന്റ് മേക്കിംഗ് (കാറ്റഗറി നമ്പര്‍ 109/2017) 3.    കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷനില്‍ അസിസ്റ്റന്റ് (കന്നട അറിയാവുന്നവര്‍) (കാറ്റഗറി നമ്പര്‍ 46/2016) 4.    ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ (കോട്ടയം, മലപ്പുറം) ആക്‌സിലറി നഴ്‌സ് മിഡ്വൈഫ് (കാറ്റഗറി നമ്പര്‍ 339/2016). ഇന്റര്‍വ്യൂ നടത്തും 1.    പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിംങ് ഇന്‍സ്‌ട്രക്‌ടര്‍ ഇലക്‌ട്രീഷ്യന്‍ (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 101/2017), പ്ലംബര്‍ (ബൈ ട്രാന്‍സ്‌ഫര്‍) (കാറ്റഗറി നമ്പര്‍ 250/2017). 2.    കണ്ണൂര്‍ ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ഹോമിയോ അഞ്ചാം എന്‍സിഎ എസ്ഐയുസി നാടാര്‍/ആംഗ്ലോ ഇന്ത്യന്‍ (കാറ്റഗറി നമ്പര്‍ 178/2017). പ്രായോഗിക പരീക്ഷ 1.     കേരള നിയമസഭ സെക്രട്ടേറിയറ്റില്‍ പേസ്റ്റ് അപ് ആര്‍ട്ടിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 162/2016). മറ്റുതീരുമാനങ്ങള്‍ 1.     ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡില്‍ ഗാര്‍ഡ് (പട്ടികവര്‍ഗ്ഗം മൂന്നാം എന്‍സിഎ വിജ്ഞാപനം), ഗാര്‍ഡ് (എന്‍സിഎ. ഒഎക്‌സ്) (കാറ്റഗറി നമ്പര്‍ 481/2014) തസ്‌തികയിലെ തെരഞ്ഞെടുപ്പിനായി ശാരീരിക അളവെടുപ്പ് നടത്തും.  2.    പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ ടൈപ്പിസ്റ്റ് ഗ്രേഡ് 2 തസ്‌തികയിലേക്ക് സമാന തസ്‌തികകള്‍ കൂടി ഉള്‍പ്പെടുത്തി പൊതുവിജ്ഞാപനം പുറപ്പെടുവിക്കും. 3.    ട്രിവാന്‍ഡ്രം ഡെവലപ്പ്മെന്റ് അതോറിറ്റിയില്‍ പി.എ.ബി.എക്സ് ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 175/2015) തസ്തികയിലെ ഒഴിവ് സമ്മത പത്രം വാങ്ങി തിരുവനന്തപുരം ജില്ലയിലെ മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ടെലഫോണ്‍ ഓപ്പറേറ്റര്‍ തസ്സികയുടെ റാങ്ക് പട്ടികയില്‍ നിന്നും നികത്തും. 4.    ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രത്യേക ചട്ടങ്ങള്‍  സംബന്ധിച്ച് ഉപസമിതി സമര്‍പ്പിച്ച ഭേദഗതി നിര്‍ദ്ദേശങ്ങള്‍ കമ്മിഷന്‍ അംഗീകരിച്ചു.  കേരള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്തികയുടെ നിലവിലുള്ള പ്രായപരിധി ഉയര്‍ത്താന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ അറിയിക്കും.  എക്സൈസ് ആന്റ് പ്രൊഹിബിഷന്‍ സബോര്‍ഡിനേറ്റ് സര്‍വ്വീസിന്റെ ഭേദഗതിക്ക് സേവിംഗ് ക്ലാസ് നിലവില്‍ വന്നതിനാല്‍ 05102011 മുതലുള്ള  തെരഞ്ഞെടുപ്പുകള്‍ക്ക് മാത്രമേ ഭേദഗതി ബാധകമായിരിക്കുകയുള്ളു എന്ന് തീരുമാനിച്ചു.  05102011 മുതലുള്ള റൊട്ടേഷനിലെ ഓരോ പത്താമത്തെ ഒഴിവും തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായി നീക്കിവയ്ക്കണം എന്ന വ്യവസ്ഥയോടുകൂടി നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ പഴയ ചട്ടപ്രകാരം തുടരുന്നതിന് തീരുമാനിച്ചു.                      Read on deshabhimani.com

Related News