വിവിധ കമ്പനി/കോര്‍പ്പറേഷനുകളില്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും



തിരുവനന്തപുരം > വിവിധ കമ്പനി/കോര്‍പ്പറേഷനുകളില്‍ ടൈപ്പിസ്റ്റ് ഗ്രേഡ്2 (451/2016) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ഇന്നു ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പ്രധാന കമ്മിഷന്‍ യോഗ തീരുമാനങ്ങള്‍ താഴെപ്പറയുന്ന തസ്‌തികകള്‍ക്ക് ഇന്റര്‍വ്യൂ നടത്തും 1.    കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്‌ചറര്‍ ഇന്‍ സാന്‍സ്‌ക്രിറ്റ് (ജ്യോതിഷം) മൂന്നാം എന്‍.സി.എ. എസ്.സി.  (233/2017) 2.    ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് (എന്‍.സി.എ. എല്‍.സി.,ഒ.എക്‌സ്, ധീവര, എല്‍.സി./എ.ഐ,  എസ്.സി., എസ്.ടി. (4753/2017) താഴെപ്പറയുന്ന തസ്‌തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും 1.    പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍  (ആംഡ് പോലീസ് ബറ്റാലിയന്‍) രണ്ടാം എന്‍.സി.എ. എസ്.സി. (കാസര്‍ഗോഡ്), വിശ്വകര്‍മ്മ (മലപ്പുറം)  (54,55/2017) 2.    വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോപ്ലേറ്റിങ്)16/2016. 3.    സിഡ്‌കോയില്‍ ഫോര്‍മാന്‍ (വുഡ് വര്‍ക്ക്‌ഷോപ്പ്) 278/2014. 4.    ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍  ഫാര്‍മസിസ്റ്റ് (ഹോമിയോ) എറണാകുളം, തൃശൂര്‍ (342/2016) താഴെപ്പറയുന്ന തസ്‌തികയ്‌ക്ക്  ഓണ്‍ലൈന്‍ പരീക്ഷ നടത്തും 1.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സിനിയര്‍ ലക്ചറര്‍ (ജനിറ്റോ യൂറിനറി സര്‍ജറി) എന്‍.സി.എ. എസ്.സി. (288/2017) മറ്റു തീരുമാനങ്ങള്‍ 1.    തിരുവനന്തപുരം വികസന അതോറിറ്റിയില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനിങ് ഓഫീസര്‍ തസ്‌തികയുടെ ഒഴിവുകള്‍, ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ്  വകുപ്പിലെ ഇതേ തസ്തികയിലെ റാങ്ക് പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് സമ്മതപത്രം സ്വീകരിച്ച് നികത്തും. 2.    നിയമനാധികാരി താല്‍ക്കാലികാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും പിന്നീട് ഒഴിവുകള്‍ നിലവില്‍ വന്ന തീയതി ഉള്‍പ്പെടുത്തി യഥാര്‍ത്ഥ ഒഴിവുകളായി അറിയിക്കുമ്പോള്‍ യഥാര്‍ത്ഥ ഒഴിവുകള്‍ അറിയിച്ച തീയതിക്കു മുന്‍പ് ലഭിച്ച റിലിംക്വിഷ്‌മെന്റ് അനുവദിക്കും.  3.    പാലക്കാട് ജില്ലാ പി.എസ്.സി. ഓഫീസ് മന്ദിരം നിര്‍മ്മിക്കുന്നതിനായി ആറരക്കോടി രൂപ അനുവദിച്ച സര്‍ക്കാരിനെ കമ്മിഷന്‍ അഭിനന്ദിച്ചു.  ജില്ലാ പഞ്ചായത്ത് മന്ദിരത്തിനും സര്‍ക്കാര്‍ അതിഥി മന്ദിരത്തിനും സമീപത്തായി 25 സെന്റ് സഥലത്ത് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ഉള്‍പ്പെടെ 17800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍  ആധുനിക സൗകര്യങ്ങളോടുകൂടിയുള്ളതായിരിക്കും നിര്‍ദ്ദിഷ്ട മന്ദിരം.           Read on deshabhimani.com

Related News