പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ മലയാളം സ്റ്റെനോഗ്രാഫര്‍ തസ്‌തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും



തിരുവനന്തപുരം > പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ മലയാളം സ്റ്റെനോഗ്രാഫര്‍ (346/2012) തസ്‌തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാന്‍ ഇന്നു ചേര്‍ന്ന പിഎസ്‌സി യോഗത്തില്‍ തീരുമാനമായി. മറ്റുപ്രധാന തീരുമാനങ്ങള്‍. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും 1.    ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍  (430/2016), അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ രണ്ടാം എന്‍.സി.എ.വിശ്വകര്‍മ (162/2017) 2.    വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (44/2015) 3.    ഹാന്‍ടെക്‌സില്‍ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് (ജനറല്‍, സൊസൈറ്റി കാറ്റഗറികള്‍) 283/2014, 284/2014 ഇന്റര്‍വ്യൂ നടത്തും 1.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിയം കം ഫോട്ടോഗ്രാഫിക് അസിസ്റ്റന്റ് (413/2015) 2.    വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഇ.സി.ജി. ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നീഷ്യന്‍) 286/2010 ഓണ്‍ലൈന്‍ പരീക്ഷ നടത്തും 1.     കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഗ്രേഡ്2 (ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്)97/2014 2.    ജലഗതാഗതവകുപ്പില്‍ പാറ്റേണ്‍ മേക്കര്‍ (652/2014) മറ്റുതീരുമാനങ്ങള്‍ 1.     പി.എസ്.സി.യുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 2018 ഫെബ്രുവരി 26 ന് പി.എസ്.സി. ആസ്ഥാനത്ത് ബഹു. കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം സംബന്ധിച്ച സബ്കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കമ്മിഷന്‍ അംഗീകരിച്ചു.   2.    വജ്രജൂബിലി കാലഘട്ടത്തില്‍ പ്രഖ്യാപിത ലക്ഷ്യമായ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നിര്‍വഹിച്ച റാങ്ക് ലിസ്റ്റ്, ഷോര്‍ട്ട് ലിസ്റ്റ്, പരീക്ഷ എന്നിവ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വജ്രജൂബിലി സമാപന സമ്മേളനത്തില്‍  പ്രകാശനം ചെയ്യും. 3.    പി.എസ്.സി.യുടെ ചരിത്രരചന നടത്തുന്നതിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് വജ്രജൂബിലി സബ്കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. 4.    സമാന യോഗ്യതകളുടെ അടിസ്ഥാനത്തില്‍ പി.എസ്.സി. നടത്തുന്ന പരീക്ഷകളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ച് പൊതു പരീക്ഷ നടത്തുന്നതിന് ബന്ധപ്പെട്ട ഉപസമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കമ്മിഷന്‍ അംഗീകരിച്ചു.        Read on deshabhimani.com

Related News