ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്‌തികയിലേക്ക് ഇന്റര്‍വ്യൂ



തിരുവനന്തപുരം > ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ) ഒന്നാം എന്‍.സി.എ. എല്‍.സി./എ.ഐ (കാറ്റഗറി നമ്പര്‍ 504/2017) തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തും. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. മറ്റു തീരുമാനങ്ങള്‍. ഇന്റര്‍വ്യൂ നടത്തും     1.കരള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മലയാളം (പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം).     2.കാഴിക്കോട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ഹോമിയോ (മൂന്നാം എന്‍.സി.എഎസ്.ഐ.യു.സി. നാടാര്‍)  (കാറ്റഗറി നമ്പര്‍ 177/2017). ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും 1.    കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് മെയിന്റനന്‍സ് (കാറ്റഗറി നമ്പര്‍ 90/17), വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ മെയിന്റനന്‍സ് ആന്റ് റിപ്പയര്‍ ഓഫ് ഡൊമസ്റ്റിക് അപ്ലെയന്‍സസ് (കാറ്റഗറി നമ്പര്‍ 88/2017), വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (കാറ്റഗറി നമ്പര്‍ 92/2017). 2.    കേരള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഹിന്ദി (കാറ്റഗറി നമ്പര്‍ 329/2017). 3.    കെല്‍പാംല്‍ ലെയ്‌സണ്‍ ഓഫീസര്‍ കം അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസര്‍ 4.    എക്‌സൈസ് വകുപ്പില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) (സര്‍വ്വീസ് ക്വാട്ട) (കാറ്റഗറി നമ്പര്‍ 188/2016). 5.    ശാരീരികക്ഷമതാ പരീക്ഷയ്ക്ക് (എന്‍ഡുറന്‍സ് ടെസ്റ്റ്) മുന്നോടിയായുള്ള ചുരുക്കപ്പട്ടിക എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 501/2017). സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും 1.    തിരുവനന്തപുരം ജില്ലയില്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ 418/2017). 2.    കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് എന്നീ ജില്ലകളില്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ 194/2017)   Read on deshabhimani.com

Related News