വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് തസ്‌തികയിലേക്ക് ഇന്റര്‍വ്യൂ



തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 660/2012 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ്) മലയാളം മീഡിയം തസ്തികയ്ക്ക് 2018 ഏപ്രില്‍ 18 മുതല്‍ 27 വരെ പിഎസ്‌സി തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വച്ച്  ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.   ഓണ്‍ലൈന്‍ പരീക്ഷ കാറ്റഗറി നമ്പര്‍ 510/2015 പ്രകാരം മലബാര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് ടെസ്റ്റര്‍ കം ഗ്വേജര്‍ തസ്തികയിലേയ്ക്ക് 2018 ഏപ്രില്‍ 26 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ എറണാകുളത്തെ പരീക്ഷാ കേന്ദ്രത്തിലും, കാറ്റഗറി നമ്പര്‍ 94/2014 പ്രകാരം കൃഷി വകുപ്പില്‍ അഗ്രികള്‍ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (ഭിന്നശേഷിക്കാരില്‍ നിന്നുള്ള പ്രത്യേക തിരഞ്ഞെടുപ്പ്) തസ്തികയിലേയ്ക്ക് 2018 ഏപ്രില്‍ 27 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രത്തിലും നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. റിസള്‍ട്ട് പ്രഖ്യപിച്ചു 2016 ഏപ്രില്‍ സര്‍വേയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ടി നടത്തിയ ഡിപ്പാര്‍ട്ടമെന്റ്ല്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മാര്‍ക്ക് ലിസ്റ്റ് പിഎസിസി വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. പ്രായോഗിക പരീക്ഷ 2018 ജനുവരിയിവെ വകുപ്പുതല പരീക്ഷയുടെ ഭാഗമായി നടത്തുന്ന കേരള ജയില്‍ ഓഫീസേഴ്‌സ് ടെസ്റ്റ് പേപ്പര്‍ രണ്ട്/മൂന്ന്, കേരള ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സ് ടെസ്റ്റ് പേപ്പര്‍ രണ്ട് എന്നിവയുടെ പ്രായോഗിക പരീക്ഷ 2018 ഏപ്രില്‍ 21 ന് തിരുവനന്തപുരം മുക്കിന്നിമല ഫയറിംഗ് റേഞ്ചില്‍ വച്ച് രാവിലെ 6.30 മണി മുതല്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. വകുപ്പുതല പരീക്ഷ ക്യന്‍സല്‍ ചെയ്‌തു 2018 ജനുവരിയിലെ വകുപ്പുതല പരീക്ഷയുടെ ഭാഗമായി 2018 ഫെബ്രുവരി 21 ന് നടന്ന കേരള പോലീസ് മാനുവല്‍ പരീക്ഷ ക്യാന്‍സല്‍ ചെയ്ത് 2018 ഏപ്രില്‍ 18 ന് പുന:പരീക്ഷ നടത്തുവാന്‍ ബഹു.കമ്മീഷന്‍ ഉത്തരവായി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.   Read on deshabhimani.com

Related News