ഐ ടി ജീവനക്കാർക്കായി ആഷ്വർ ക്യൂബെർനെറ്റ് സെർവീസ് ട്രെയിനിങ് 6ന്
തിരുവനന്തപുരം> ഐ ടി ജീവനക്കാർക്കായി ആഷ്വർ ക്യൂബെർനെറ്റ് സെർവീസ് (Azure Kubernetes Service)ട്രെയിനിങ് പ്രോഗ്രാം 2022 നവംബർ 6ന് നടക്കും. പ്രതിധ്വനി ടെക്നിക്കൽ ഫോറത്തിന്റെ നൂറ്റി എട്ടാമത് ട്രെയിനിങ് പ്രോഗ്രാം ആണിത്. പ്രോഗ്രാം രാവിലെ 10:30 ന് ആരംഭിക്കും. രാഹുൽ രാജ് വി വി (ക്ളൗഡ് & ഡെവ്ഓപ്പ്സ് ആർക്കിടെക്ട് ) ആണ് ട്രെയിനിങ് കൈകാര്യം ചെയ്യുന്നത്. എല്ലാ മാസവും ഐ ടി ജീവനക്കാർക്ക് വേണ്ടി പ്രതിധ്വനി സൗജന്യ ടെക്നിക്കൽ ട്രെയിനിങ് പ്രോഗ്രാം നടത്തുന്നുണ്ട്. ഇതുവരെ കേരളത്തിലെ മുപ്പത്തി അയ്യായിരത്തിലധികം ഐ ടി ജീവനക്കാർ നേരിട്ട് സെഷൻസിൽ പങ്കെടുക്കുകയും അവരുടെ ടെക്നിക്കൽ സ്കിൽ റിസ്കിൽ / അപ്പ്സ്കിൽ (Reskill/Upskill) ചെയ്യുകയും ചെയ്തു. ട്രെയിനിങ് പൂർണ്ണമായും സൗജന്യമാണ്. രെജിസ്ട്രേഷൻ ലിങ്ക്: https://tinyurl.com/4cju74w2. പ്രതിധ്വനി ഫേസ്ബുക് പേജ് ലൈവ് വഴിയും നിങ്ങൾക്ക് ട്രെയിനിങ്ങിൽ പങ്കെടുക്കാവുന്നതാണ്.https://m.facebook.com/TechnoparkPrathidhwani/ കൂടുതൽ വിവരണങ്ങൾക്കു : രജിത് വി പി - 9947787841, രാഹുൽ ചന്ദ്രൻ - 9447699390; Read on deshabhimani.com