മെഡിക്കല്‍ ഓഫീസര്‍: പരിയാരത്ത് ഒഴിവ്



കണ്ണൂര്‍ >  പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവ്. മെയ് 5 ന് രാവിലെ 11 മണിക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു മുഖാന്തിരമാണ് നിയമനം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. താല്പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ 10.30 മണിക്ക് സ്ഥാപനത്തിലെ എച്ച്.ആര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട താണെന്ന് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ അറിയിച്ചു.   Read on deshabhimani.com

Related News