ഇസിഐഎല്ലിൽ ജൂനിയർ ടെക്നിക്കൽ ഓഫീസർ, കൺസൽട്ടന്റ്



ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ ടെക്നിക്കൽ ഓഫീസർ 1470, ജൂനിയർ കൺസൽട്ടന്റ്(ഫീൽഡ് ഓപറേഷൻ‐ഗ്രേഡ് ഒന്ന്) 315, ജൂനിയർ കൺസൽട്ടന്റ്( ഫീൽഡ് ഓപറേഷൻ ഗ്രേഡ് രണ്ട്) 315 എന്നിങ്ങനെ ആകെ 2100 ഒഴിവുണ്ട്. പ്രോജക്ടിന്റെ ആവശ്യാർഥം കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജൂനിയർ ടെക്നിക്കൽ ഓഫീസർ  യോഗ്യത 60 ശതമാനം മാർക്കോടെ  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ഇലക്ട്രോണികിസ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ എൻജിനിയറിങ് ബിരുദം. ജൂനിയർ കൺസൽട്ടന്റ്(ഫീൽഡ് ഓപറേഷൻ‐ഗ്രേഡ് ഒന്ന്) യോഗ്യത 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ഡിപ്ലോമ. ജൂനിയർ കൺസൽട്ടന്റ് (ഫീൽഡ് ഓപറേഷൻ ഗ്രേഡ് രണ്ട്)  യോഗ്യത ഇലക്ട്രോണിക് മെക്കാനിക്/ആർ ആൻഡ് ടിവി/ഇലക്ട്രിക്കൽ ആൻഡ് ഫിറ്റർ എന്നിവയിൽ ദ്വിവത്സര ഐടിഐ. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഏതെങ്കിലും വ്യവസായത്തിൽ ആറ് മാസത്തെ പരിചയമുള്ളവർക്ക് മുൻഗണന. ഹൈദരാബാദ്, ന്യൂഡെൽഹി, ബംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽവച്ചാണ് സർടിഫിക്കറ്റുകളും അനുബന്ധരേഖകളും പരിശോധിക്കുക.https://careers.ecil.co.in അല്ലെങ്കിൽ www.ecil.co.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി 05. വിശദവിവരം website ൽ.     Read on deshabhimani.com

Related News