യുപിഎസ്സി



കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലെ വകുപ്പുകളിലെ ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷക്ഷണിച്ചു. കൃഷിമന്ത്രാലയത്തിൽ മൃഗസംരക്ഷണവകുപ്പിൽ വെറ്ററിനറി സർജൻ 01(ഒബിസി), ആരോഗ്യകുടുംബക്ഷേമ വകുപ്പിൽ അസോസിയറ്റ് പ്രൊഫസർ/സീനിയർ ലക്ചറർ 01(യുആർ), ആരോഗ്യകുടുംബക്ഷേമമന്ത്രാലയത്തിന്റെ കീഴിൽ സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന്(മെഡിസിൻ) 05(ഒബിസി 02, യുആർ 03) ഒഴിവ്. സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന്( ഒഫ്താൽഗമാളജി) 05(എസ്ടി 01, യുആർ 04) ആൻഡമാൻ ആൻഡ് നിക്കോബാർ അഡ്മിനിസ്ട്രേഷന് കീഴിൽ വ്യവസായ വകുപ്പിൽ ഫങ്ഷണൽ മാനേജർ(ക്രെഡിറ്റ്) 01 (യുആർ).  http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 10. വിശദവിവരം http://www.upsc.gov.in ൽ.   Read on deshabhimani.com

Related News