റെയില്‍വെയില്‍ 18252 ഒഴിവ്; കേരളത്തില്‍ 488



വിവിധ റെയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡുകളിലായി 18252 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്‍ട്രലൈസ്ഡ് എംപ്ളോയ്മെന്റ് നോട്ടീസ് നമ്പര്‍ 03/2015. www.rrbthiruvananthapuram.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജനുവരി 25വരെ അപേക്ഷിക്കാം. അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് അസിസ്റ്റന്റ്, സീനിയര്‍ ടൈം കീപ്പര്‍,   കൊമേഴ്സ്യല്‍ അപ്രന്റീസ്, ട്രാഫിക് അപ്രന്റീസ്, എന്‍ക്വയറി കം റിസര്‍വേഷന്‍ ക്ളര്‍ക്ക്, ഗുഡ്സ് ഗാര്‍ഡ്, സീനിയര്‍ ക്ളര്‍ക്ക് കം ടൈപ്പിസ്റ്റ്, ജൂനിയര്‍ അക്കൌണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. തിരുവനന്തപുരം ആര്‍ആര്‍ബിയിലെ ഒഴിവുകള്‍: കൊമേഴ്സ്യല്‍ അപ്രന്റീസ്: 74 ഒഴിവ്. ബിരുദമാണ് യോഗ്യത. 2016 ജനുവരി ഒന്നിന് 18–32 വയസ്. ട്രാഫിക് അപ്രന്റീസ്: 87 ഒഴിവ്. ബിരുദമാണ് യോഗ്യത. 2016 ജനുവരി ഒന്നിന് 18–32 വയസ്. ഗുഡ്സ് ഗാര്‍ഡ്: 96 ഒഴിവ്. 2016 ജനുവരി ഒന്നിന് 18–32 വയസ്. ജൂനിയര്‍ അക്കൌണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്: 30 ഒഴിവ്. 2016 ജനുവരി ഒന്നിന് 18–33 വയസ്. സീനിയര്‍ ക്ളര്‍ക്ക് കം ടൈപ്പിസ്റ്റ്: 16 ഒഴിവ്. 2016 ജനുവരി ഒന്നിന് 18–32 വയസ്. അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍: 185 ഒഴിവ്. 2016 ജനുവരി ഒന്നിന് 18–32 വയസ്. അപേക്ഷാഫീസ് 100 രൂപ. എസ്സി/എസ്ടി, വികലാംഗര്‍, വിമുക്തഭടന്‍മാര്‍, ന്യൂനപക്ഷവിഭാഗക്കാര്‍, വനിതകള്‍, വാര്‍ഷിക കുടുംബവരുമാനം 50000 രൂപയില്‍ താഴെയുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 22. www.rrbthiruvananthapuram.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജനുവരി 25വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News